To advertise here, Contact Us



നവതിഭാവുകങ്ങൾ


വിജയലക്ഷ്മി

1 min read
Read later
Print
Share

-

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നവതിആശംസകള്‍ നേര്‍ന്ന് കവയിത്രി വിജയലക്ഷ്മി എഴുതിയ കവിത

To advertise here, Contact Us

മാതൃഭാഷയ്ക്കു മനം പൊലിയ്ക്കും കനം

ചാരുവാമാഴ്ചപ്പതിപ്പിനിന്നും

പാരം നമിപ്പൂ നവതിയിലെത്തുമീ

നാളിൽ, ചിരായുസ്സിനാദ്യനാളിൽ.

പിച്ചവയ്‌ക്കെ, പിഞ്ചുകൈവിരലക്ഷര-

പ്പച്ചയിൽമുക്കിപ്പതം വരുത്തി

വൃദ്ധിതേജസ്സായെഴുത്താളരിൽ, അഭി-

വൃഷ്ടിയായ് പെയ്തു വായിക്കുവോരിൽ.

കന്നട, ഹിന്ദി, തെലുഗ്, തമിഴ്, ഉർദു,

വംഗം, കലിംഗ കശ്മീരദേശം

എത്ര കാവ്യങ്ങൾ കഥകൾ ഭാഷാന്തര

സത്തകളെത്ര വിരുന്നൊരുക്കി,

ഒറ്റനാടെന്ന വികാരമനല്പമാം

ഹൃദ്യസദ്ഭാവന കോർത്തിണക്കി,

സ്പന്ദനിഷ്പന്ദമാം ജന്മഗാഥയ്ക്കാത്മ-

ജാഗരം വാക്കിൽ കുടിയിരുത്തി,

അന്യവും വന്യവുമായ ലോകാന്തര

സഞ്ചിതചിത്രപടങ്ങൾനീർത്തി

വർണപ്പകിട്ടുമിരുട്ടുംവെളിവുമെ-

ന്നെന്നുമുൾക്കണ്ണിൽ ചിതപ്പെടുത്തി,

പോയ യുഗപ്രഭാവന്മാർ കൊളുത്തിയ

താരങ്ങളാൽ ദിക്കു നോക്കിനോക്കി,

നേരിൻ വഴിക്കേ കുതിക്കട്ടെ തേരുരുൾ,

തീരാത്ത തീരാത്ത ഭാവുകങ്ങൾ!

Content Highlights: Poem By Vijayalakshmi Mathrubhumi Weekly

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us