SignIn
Kerala Kaumudi Online
Monday, 06 May 2024 3.11 AM IST

താമസിക്കുന്ന വീടിനടുത്ത് ചെമ്പകം നട്ടാൽ വീട്ടുകാർക്ക് അകാല മരണം സംഭവിക്കുമോ? ആചാര്യന്മാർ പറയുന്നത് ഇങ്ങനെ

chambakam

വീട്ടുമുറ്റത്തും സമീപത്തുമൊക്കെ ഏതൊക്കെ മരങ്ങൾ നടാം എന്ന് വാസ്തുശാസ്ത്രം വ്യക്തമായി പറയുന്നുണ്ട്. ഇതിന് ശക്തമായ കാരണവും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് മുതലെടുത്ത് ചിലർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. വീടുകളിൽ ചെമ്പകം ഒരുകാരണവശാലും നടരുത് എന്നതാണ് ഇതിൽ ഒന്ന്. ചെമ്പകം വീടിനെക്കാൾ ഉയരത്തിൽ വളർന്നാൽ വീട്ടിൽ ഉള്ളവർ മരിക്കും എന്നാണ് ഇതിൽ ഒന്ന്.

വാസ്തുശാസ്ത്രത്തിൽ നാലുതരത്തിലുള്ള മരങ്ങളെക്കുറിച്ചാണ് വാസ്തുശാസ്ത്രം പറയുന്നത്. അകത്തും പുറത്തും കാതൽ ഉള്ളവ, അകത്ത് മാത്രം കാതൽ ഉള്ളവ, പുറത്തുമാത്രം കാതൽ ഉള്ളവ,അകത്തും പുറത്തും കാതൽ ഇല്ലാത്തവ എന്നിവയാണവ. അവസാനം പറഞ്ഞതിലാണ് ചെമ്പകം ഉൾപ്പെടുന്നത്. അകത്തും കാതൽ ഇല്ലാത്തതിനാൽ കാറ്റാേ മഴയോ ഉണ്ടായാൽ ഒടിഞ്ഞുവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ മരം വീടിനുമുളിലേക്ക് വീണാൽ വീട്ടിലുള്ളവർക്ക് ജീവഹാനിയുണ്ടാവാൻ സാദ്ധ്യതയുണ്ട്. ഇതുകാരണമാണ് വീടിനടുത്ത് ചെമ്പകം നടരുതെന്ന് പറയുന്നത്.

അശോകമരത്തെക്കുറിച്ചും ഇത്തരത്തിലുളള പ്രചാരണങ്ങളുണ്ട്. രാവണൻ തട്ടിക്കൊണ്ടുപോയപ്പോൾ സീത ഇരുന്നത് അശോക വനികയിൽ ആണെന്നും അതിനാൽ അശോകമരം വീട്ടിനടുത്ത് നട്ടാൽ വീട്ടിൽ എപ്പോഴും ദുഃഖം ഉണ്ടാവുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതിൽ ഒട്ടും യാഥാർത്ഥ്യമില്ലെന്നാണ് സത്യം. സീതയ്ക്ക് വിരഹ ദുഃഖം സഹിക്കാൻ കഴിഞ്ഞത് അശോകവനികയിൽ ഇരുന്നതുകൊണ്ടാണ് എന്നതാണ് സത്യം. അശോകം എന്നാൽ ശോകമില്ലാത്തത് അഥവാ ദുഃഖം ഇല്ലാത്തത് എന്നാണ് അർത്ഥം. കൺകണ്ട ഔഷധമെന്നതിന് പുറമേ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാും അശോകം നന്നാണ്. ദാമ്പത്യ പ്രശ്‌നപരിഹാരമായി നിത്യവും ഏഴ് ഇലകൾ പൂജാ മുറിയിൽ വച്ച് തീർത്ഥം തളിക്കുന്നത് പ്രയോജനം ചെയ്യും എന്നാണ് കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHAMBAKAM, VISWAASAM, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.