Please enable javascript.Prawns Thoran Recipe,കൊഞ്ച് തോരന്‍ കഴിച്ചിട്ടുണ്ടോ? സംഭവം സൂപ്പറാണ്! - simple kerala style prawns thoran recipe - Samayam Malayalam

കൊഞ്ച് തോരന്‍ കഴിച്ചിട്ടുണ്ടോ? സംഭവം സൂപ്പറാണ്!

Authored byഅഞ്ജലി എം സി | Samayam Malayalam 19 Oct 2023, 5:16 pm
Subscribe

വീട്ടില്‍ എല്ലാവര്‍ക്കും തയ്യാറാക്കാന്‍ സാധിക്കുന്നതും അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കൊഞ്ച് തോരനാണ് പരിചയപ്പെടുത്തുന്നത്.

ഹൈലൈറ്റ്:

  • ഈ തോരന്‍ വെക്കാന്‍ സവാള വേണ്ട
  • തക്കാളിയില്ലാതെ നല്ല സ്വാദില്‍ തയ്യാറാക്കാം
  • കൊഞ്ച് വറുക്കുകയും വേണ്ട
prawns roast
കൊഞ്ച്, ചിലര്‍ ചെമ്മീന്‍ എന്നെല്ലാം പറയും. ഇത് നല്ല തോരന്‍ വെച്ച് കഴിക്കാന്‍ ആസാധ്യ രുചിയാണ്. പലരും പലരീതിയില്‍ തയ്യാറാക്കുമെങ്കിലും ഈ രണ്ട് രീതിയില്‍ നിങ്ങള്‍ കൊഞ്ച് തോരന്‍ വെച്ച് കഴിക്കണം. നിങ്ങളുടെ രുചിയ്‌ക്കൊത്ത് വേണമെങ്കില്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം. ഒരു വിരുന്നുകാര്‍ വന്നാല്‍, അല്ലെങ്കില്‍ സാധാരണ രീതിയില്‍ കൈാഞ്ച് തീയലും, അതുപോലെ റോസ്റ്റും, കറിയുമെല്ലാം മടുത്തവര്‍ക്ക് ഈ ട്രൈ ചെയ്ത് നോക്കാവുന്നതാണ്. ഇത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ചേരുവകള്‍

കൊഞ്ച് - അരക്കിലോ
ചെറിയ ഉള്ളി- 6 എണ്ണം
പച്ചമുളക്- 2 എണ്ണം
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
മുളക് പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കാം

ആദ്യം തന്നെ കൊഞ്ച് കുറച്ച് മഞ്ഞളും അതുപോലെ ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ വേവിച്ച് എടുക്കണം. കൊഞ്ച് അധികം സമയമെടുക്കാതെ തന്നെ വെന്ത് കിട്ടുന്നതാണ്. ഇത് വെന്ത് വെള്ളം വറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. അതിന് ശേഷം ഒരു ചട്ടി അടുപ്പത്ത് വെക്കുക. ഇതിലേയ്ക്ക് ഉള്ളിയും പച്ചമുളകും അതുപോലെ കറിവേപ്പിലയും ചതച്ച് ചേര്‍ക്കണം. ഉള്ളി നല്ലപോലെ മൂത്ത് വരുമ്പോള്‍ ഇതിലേയ്ക്ക് മുളക് പൊടിയും ചേര്‍ത്ത് പച്ചമണം മാഅററി വേവിച്ച് വെച്ചിരിക്കുന്ന കൊഞ്ച് ചേര്‍ത്ത് ഇളക്കാവുന്നതാണ്. ഇത് കഴിക്കാന്‍ നല്ല സ്വാദാണ്.

മറ്റൊരു തോരന്‍

കൊഞ്ച്- അരക്കിലോ
നാളികേരം- ചെറിയ കൊത്തുകളാക്കിയത് കാല്‍ കപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്
വറ്റല്‍ മുളക് ചതച്ചത് ആവശ്യത്തിന്
കുരുമുളക് പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ചെറിയ ഉള്ളി - 4 എണ്ണം ചതച്ചത്
ഇഞ്ചി, പച്ചമുളക് പേയ്സ്റ്റ്- 1 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കാം

ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ കൊഞ്ച് ഒരു ചട്ടിയില്‍ ഇടുക. ഇതിലേയ്ക്ക ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്, അതുപോലെ, വറ്റല്‍മുളക്, ചെറിയ ഉള്ളി ചതച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ച് വറ്റിച്ച് എടുക്കണം. അതിന് ശേഷം ഇതിലേയ്ക്ക് തേങ്ങാക്കൊത്തും അതുപോലെ, കറിവേപ്പിലയും കുരുമുളകും കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി റോസ്റ്റ് ചെയ്യണ പോലെ വേവിക്കുക. വെളിച്ചെണ്ണ ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്. ഇതും നല്ല രുചികരമായ ഒരു കൊഞ്ച് തോരന്‍ തന്നെയാണ്.

കൊഞ്ച് തോരന്‍ വെക്കും മുന്‍പ്

കൊഞ്ച് തോരന്‍ വെക്കും മുന്‍പ് അതിന്റെ അഴുക്കെല്ലാം പ്രത്യേകിച്ച് ഒരു കറുത്ത നൂല്‍ പോലെ കൊഞ്ചിന്റെ നടുഭാഗത്ത് കാണാം. ഇത് നീക്കം ചെയ്യാന്‍ മറക്കരുത്. കൂടാതെ, നല്ലപോലെ കഴുകി വൃത്തിയാക്കി വേണം നിങ്ങള്‍ കൊഞ്ച് ഉപയോഗിക്കാന്‍. നിങ്ങള്‍ക്ക് കൊഞ്ച് അലര്‍ജി ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഉപയോഗിക്കരുത്. ഇതും പ്രത്യേകം ശ്രദ്ധിക്കണം.

റവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ പായസ്സക്കൂട്ട് ഞൊടിയിടയില്‍ കുക്കറില്‍ തയ്യാറാക്കാം

കൊഞ്ച് രുചികള്‍

അധികം എരിവ് ചേര്‍ക്കാതെ വെറുതേ കുരുമുളകും അതുപോെല, ഉപ്പും ചേര്‍ത്ത് വേവിച്ചാലും കൊഞ്ച് കഴിക്കാന്‍ നല്ല സ്വാദാണ്. അത് കൂടാതെ, ലൈറ്റ് ആയിട്ട് വറുത്തെടുത്താലും കൊഞ്ച് നല്ലതാണ്. കൊഞ്ച് വേവിക്കുമ്പോള്‍ അമിതമായി വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ലപോലെ വെന്താല്‍ കൊഞ്ച് കഴിക്കാന്‍ സ്വാദുണ്ടാവുകയില്ല. റബ്ബര്‍ പോലെ ഇരിക്കും. അതിനാല്‍, ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
അഞ്ജലി എം സി
ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ