Please enable javascript.Arthunkal Perunnal 2024 Last Day: അർത്തുങ്കൽ പെരുന്നാളിന് ശനിയാഴ്ച കൊടിയിറങ്ങും; 4:30ന് പ്രദക്ഷിണം, ചടങ്ങുകൾ അറിയാം - arthunkal church perunnal 2024 last day on 27th january here is programme list - Samayam Malayalam

Arthunkal Perunnal 2024 Last Day: അർത്തുങ്കൽ പെരുന്നാളിന് ശനിയാഴ്ച കൊടിയിറങ്ങും; 4:30ന് പ്രദക്ഷിണം, ചടങ്ങുകൾ അറിയാം

Authored byദീപു ദിവാകരൻ | Samayam Malayalam 26 Jan 2024, 8:31 pm
Subscribe

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ മകരം തിരുനാൾ ശനിയാഴ്ച സമാപിക്കും. ഈ മാസം 10നാണ് കൊടിയേറിയത്. 17നാൾ നീണ്ട തിരുനാളിൽ സമൂഹത്തിൻ്റെ നാനഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പങ്കെടുത്തത്. അവസാന ദിവസം നാട്ടുകാരുടെ തിരുനാളായ എട്ടാമിടം. പ്രശസ്തമായ തിരുനാൾ പ്രദക്ഷിണം വൈകുന്നേരം 4:30ന്

ഹൈലൈറ്റ്:

  • അർത്തുങ്കൽ മകരം തിരുനാളിന് ശനിയാഴ്ച (27ന്) കൊടിയിറങ്ങും.
  • ശനിയാഴ്ച നാട്ടുകാരുടെ തിരുനാളായ എട്ടാമിടമാണ്.
  • ഈ മാസം 10നാണ് മകരം തിരുനാളിന് കൊടിയേറിയത്.
Arthunkal Perunnal 2024 Last Day
അർത്തുങ്കൽ പള്ളി.
ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ ഈ വർഷത്തെ മകരം തിരുനാളിന് ശനിയാഴ്ച (27ന്) കൊടിയിറങ്ങും. അവസാന ദിവസമായ ശനിയാഴ്ച നാട്ടുകാരുടെ തിരുനാളായ എട്ടാമിടമാണ്. പ്രശസ്തമായ തിരുനാൾ പ്രദക്ഷിണം വൈകുന്നേരം 4:30ന് ആരംഭിക്കും. ഈ മാസം 10നാണ് മകരം തിരുനാളിന് കൊടിയേറിയത്.

ബസിലിക്കയിലെ ശനിയാഴ്ചത്തെ ചടങ്ങുകൾ



പുലർച്ചെ 5:30: ആഘോഷമായ ദിവ്യബലി, കാർമികൻ: റവ. ഫാ. ഗ്രേഷ്യസ് സാവിയോ വിക്ടർ
6:45: പ്രഭാത പ്രാർഥന, ആഘോഷമായ ദിവ്യബലി, കാർമികൻ: റവ. ഫാ. സൈറസ് ബി കളത്തിൽ
9:00: ആഘോഷമായ ദിവ്യബലി, കാർമികൻ: വെരി റവ. ഫാ. നെൽസൺ തൈപ്പറമ്പിൽ
വചനപ്രഘോഷണം: റവ. ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കത്തയ്യിൽ
ശുശ്രൂഷക്രമീകരണം: പാരിഷ് കൗൺസിൽ, റീത്താലയം
11:00: ആഘോഷമായ ദിവ്യബലി
മുഖ്യകാർമികൻ: റൈറ്റ് റവ. മോൺ. മാത്യു നെറോണ
വചനപ്രഘോഷണം: റവ. സേവ്യർ കുടിയാംശേരി
ശുശ്രൂഷക്രമീകരണം: വിൻസെൻ്റ് ഡി പോൾ സൊസൈറ്റി, ഇടവക, രൂപതാ സമിതി

Arthunkal Church History: 442 വർഷം പഴക്കം, സെബസ്ത്യാനോസിൻ്റെ രൂപം കൊണ്ടുവന്നത് ഇറ്റലിയിൽനിന്ന്; അർത്തുങ്കൽ പള്ളിയുടെ ചരിത്രം അറിയാം
ഉച്ചകഴിഞ്ഞ് 3:00: ആഘോഷമായ തിരുനാൾ സമൂഹബലി
മുഖ്യകാർമികൻ: റൈറ്റ് റവ. ഡോ.ജോസഫ് കരിയിൽ (കൊച്ചി രൂപത മെത്രാൻ)
ശുശ്രൂഷ ക്രമീകരണം: കുടുംബ ശുശ്രൂഷ സമിതി, അർത്തുങ്കൽ ബസിലിക്ക
4:30: ആഘോഷമായ തിരുനാൾ പ്രദക്ഷിണം
മുഖ്യകാർമികൻ: റവ. ഫാ. ജോണി കളത്തിൽ
7:00: ആഘോഷമായ ദിവ്യബലി
മുഖ്യകാർമികൻ: റവ. ഡോ. വിപി ജോസഫ് വലിയവീട്ടിൽ
ശുശ്രൂഷക്രമീകരണം: സെൻ്റ് ആൻഡ്രൂസ് ബസിലിക്ക കമ്മിറ്റി, അർത്തുങ്കൽ

Arthunkal Church Perunnal: അർത്തുങ്കൽ പെരുന്നാൾ: പള്ളിയിൽ എത്തുന്നവരെ വാച്ച് ടവറിൽനിന്ന് നിരീക്ഷിക്കും, ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ സന്നദ്ധ സേന
9:00: ആഘോഷമായ ദിവ്യബലി
മുഖ്യകാർമികൻ: റവ. ഫാ. ജോഷി IMS
വചനപ്രഘോഷൻം: റവ. ജോസഫ് ജോയി അറയ്ക്കൽ
10:30: കൃതജ്ഞതാ സമൂഹ ദിവ്യബലി
മുഖ്യകാർമികൻ: വെരി റവ. ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ
വചനപ്രഘോഷണം: റവ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ
ശുശ്രൂഷക്രമീകരണം: അജപാലന സമിതി & ധനകാര്യസമിതി
12:00 PM: തിരുസ്വരൂപ വന്ദനം, തിരുസ്വരൂപ നടയടയ്ക്കൽ
തുടർന്ന്: ദൈവത്തിന് കൃതജ്ഞതാ സ്തോത്ര ഗീതാലാപനവും കൊടിയിറക്കൽ ശുശ്രൂഷയും.

ആലപ്പുഴ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ