ഇഷ്ടമുള്ള പൂവ് തിരഞ്ഞെടുക്കൂ, നിങ്ങളുടെ സ്വഭാവം എങ്ങനെയെന്നറിയാം

Jan 11, 2024

By: Kaveri

താമര

ശാന്തവും ശുദ്ധവുമായ സ്വഭാവത്തെ സൂചിപ്പിക്കുന്ന പൂവാണ് താമര. ഈ പൂക്കൾ ഇഷ്ടപ്പെടുന്നവർ യാഥാർത്ഥ്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നവർ ആയിരിക്കും.

Image Source: pexels-com

മുല്ല

വളരെ ആകർഷകമായ പൂക്കളാണ് മുല്ല. മനസിലെ പ്രണയം, സെൻഷ്വലിറ്റി, ശക്തി ഇതൊക്കെ ഉള്ളവർക്കാണ് ഈ പൂക്കളോട് ഏറെ പ്രിയം തോന്നുക.

Image Source: pexels-com

ചെമ്പരത്തി

ചെമ്പരത്തി ധീരതയെ സൂചിപ്പിക്കുന്ന പൂവായി ആണ് കരുതപ്പെടുന്നത്. ഇത് ഇഷ്ടപ്പെടുന്നവർ വളരെയധികം ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും ആഗ്രഹങ്ങളും ഉള്ള ആളുകളായിരിക്കും.

Image Source: pexels-com

ചെണ്ടുമല്ലി

ചെണ്ടുമല്ലി കാണുമ്പോൾ ആദ്യം ഓർമ്മവരിക ഓണക്കാലം തന്നെയാണ്. ഉല്ലാസവും പ്രതീക്ഷയും നൽകുന്ന പൂവാണ് ചെണ്ടുമല്ലി. അത് പോലെ തന്നെയാണ് ഇത് ഇഷ്ടപ്പെടുന്ന ആളുകളും.

Image Source: pexels-com

ചെമ്പകം

മനോഹരവും സങ്കീർണവുമായ പുഷ്പ്പമാണ് ചെമ്പകം. ബുദ്ധി, കലാപരമായ പ്രകടനം എന്നിവയെല്ലാം ഉള്ള ആളുകളായിരിക്കും ഇത് ഇഷ്ടപ്പെടുന്നവർ. എന്നാൽ ഇവരെ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടും ആയിരിക്കും.

Image Source: pexels-com

മാമ്പൂക്കൾ

മാമ്പൂക്കൾ ഇഷ്ടമുള്ള ആളുകൾ വളരെ വിരളമായിരിക്കും. എന്നാൽ ഇത് ഇഷ്ടമുള്ളവർ യൗവനം, ആവേശം, നിഷ്കളങ്കത, ജീവിതത്തിനോടുള്ള അഭിരുചി എന്നിവയെല്ലാം പ്രതിഫലിപ്പിക്കുന്നവരും ആയിരിക്കും.

Image Source: pexels-com

പരിജാതം

ശുഭകരമായ കാര്യങ്ങളിൽ ദൈവിക അനുഗ്രഹം ലഭിക്കാൻ ഉപയോഗിക്കുന്ന പൂക്കളാണ് പാരിജാതം. ഈ പൂക്കൾ പോലെ തന്നെ ഇത് ഇഷ്ടപ്പെടുന്നവരും അമൂല്യവും വളരെയധികം പ്രത്യേകത ഉള്ളവരും ആയിരിക്കും.

Image Source: istocks-com

അശോകം

രാജകീയത വിളിച്ചോതുന്ന പൂക്കളാണ് അശോകം . ഇത് ഇഷ്ടപ്പെടുന്നവരും രാജകീയ പ്രൗഢിയോട് കൂടിയവർ ആയിരിക്കും. ആത്മവിശ്വാസവും അചഞ്ചലമായ ധൈര്യവും ഉള്ളവർ ആയിരിക്കും ഇവർ.

Image Source: istocks-com

തുളസി

പവിത്രവും ശുദ്ധിയുള്ളതും ദൈവികത നിറഞ്ഞതുമായ പൂക്കളാണ് തുളസി. ഇവ ദൈവികവുമാണ്. ഇത് ഇഷ്ടപ്പെടുന്നവർ വിശ്വാസവും ആത്മീയതയും വിലമതിക്കുന്ന ഒരാളായിരിക്കും.

Image Source: istocks-com

Thanks For Reading!

Next: വീട്ടിൽ നിന്ന് കൊതുക് ശല്യം ഒഴിവാക്കാനുള്ള പൊടികൈകൾ

Find out More