ചെമ്പകം🌹: ഭാഗം 1

chembakam noora

എഴുത്തുകാരി: നൂറ

കാർത്യായനിയേ മോളെ ഇങ്ങോട്ട് വിളിചോളു താലികെട്ടിന് നേരമായി.കൊട്ടും കുരവയും ചെണ്ട മേളവുമായി ഇലഞ്ഞിക്ക്ൽ തറവാട്ടിൽ ആദർശ് മഹാദേവിൻറ യും വാല്യക്കാരിയായ അളക നന്ദയുടേയും കല്യാണം ആണ് അരങ്ങേറാൻ പോണത്. തറവാട്ടിൽ ഉന്നതരെല്ലാം മൂക്കത്ത് വിരൽ വെച്ചാണ് ഈ കാഴ്ച കണ്ട്. " എന്നാലും എന്റെ പ്രതാപ നിങ്ങളുടെ മകന് ഈ ഗതി വന്നല്ലോ ......." (കൂട്ടത്തിൽ ആരോ പറഞ്ഞുകൊണ്ടേയിരുന്നു ) കേട്ടപാടെ പ്രതാപ വർമ്മ ഒരൂക്കോടെ എഴുന്നേറ്റ് അകതളത്തിലേക്ക് പോയി. (അവിടെ നിന്ന ആളുകൾ ആകമാനം അടക്കിപിടിച്ചുളള സംസാരം തുടങ്ങി.) "ഇന്നലെ വരെ എന്തോരം ആഘോഷങ്ങൾ തിമർത്ത് നിന്ന തറവാടാണ് ഇന്ന് മരണവീടിന് തുല്യമായി. ഈശ്വര നിശ്ചയം ഇങ്ങനെ ആവും ആ കുട്ടിക്ക്. ഇല്ലേൽ ഒരു വാല്യക്കാരിയുടെ മോളെ കെട്ടെണ്ടി വരുമോ." (അവിടെ നിന്ന പെണ്ണുങ്ങളെല്ലാം തന്നെ കാർത്യായനിടെ ഭാഗ്യത്തെ പുലമ്പി കൊണ്ടിരുന്നു.) (ഈ ഈന്നേരം തറവാടിന് അകത്ത് ആദർശ് അലറിക്കൊണ്ട് മുറിയിൽ ആകമാനം നടന്നു.) "

ചതിച്ചതാ അവൾ എന്നെ ചതിച്ചതാ....... അമ്മയ്ക്ക് അറിയാലോ ഞാനവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് എന്നിട്ടവൾ.............. ഈ ആദർശിൻറ വാക്കുകൾ മുറിഞ്ഞു പോയി. കണ്ണുകൾ ക്രോതാഗ്നിയിൽ ചുമന്ന് കലങ്ങി. (പതം പറഞ്ഞുകൊണ്ടേയിരുന്നു.) സുമംഗല ദേവി :- " മോനെ നീ ഇങ്ങനെ തളരാതെ.ഇനിയും ഈ അതോർത്തിരിക്കാതെ താഴേക്ക് ഇറങ്ങി വാ... ഇത് അച്ചന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്." ആദർശ് :- "ഇല്ലമ്മേ എനിക്ക് കഴിയില്ല അവളെ പോലൊരു വേലക്കാരിയെ കല്യാണം. അമ്മയ്ക്ക് അറിയാലോ ആ ജന്മത്തെ കാണുന്നത് പോലും എനിക്കിഷ്ട്ടല്ല." (ഇതെല്ലാം കേട്ടുകൊണ്ട് നിന്ന സുമംഗല ദേവി തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.) സുമംഗല ദേവി :- " മോനെ ഇക്കാര്യത്തിൽ നീ എതിര് പറയരുത്. ഇത് മറ്റുളളവരെ ബോധിപ്പിക്കാൻ മാത്രമൊരു ചടങ്ങല്ലേ....... ഇത് കഴിഞ്ഞാൽ എന്റെ മോന് ചേർന്ന ഒരു തമ്പുരാട്ടി കുട്ടിയെ ഈ അമ്മ തന്നെ കണ്ട് പീടിക്കില്ലേ....." (കല്യാണത്തിന് തൊട്ട് നിമിഷം മുമ്പാണ് ഈ ആദർശിൻറെ വധു ഈ വിവാഹത്തിൽ നിന്ന് പിന്മാറിയത്).

സുമംഗല ദേവി :- "മോനെ നീ ഇങ്ങനെ തളരാതെ താഴേക്ക് ഇറങ്ങി വാ.ഈ തറവാടിന്റെ അഭിമാനം അതോർത്തെങ്കിലും എന്റെ മോന് താഴേക്ക് വാ.." ആദർശ് :- " ഇല്ലമ്മേ എനിക്ക് കഴിയില്ല അവളെ പോലൊരു വേലക്കാരിയുചെ മകളെ കെട്ടാൻ." ( കൈ തിരുമ്മി കൊണ്ട് മുറി ആകമാനം നടന്നു ) സുമംഗലാ ദേവി :- എന്റെ മോൻ ഇത് സമ്മതിച്ചേ മതിയാവൂ.എല്ലാവരോടേയും മുന്നിൽ അച്ചന്റെ അഭിമാനം കാക്കാൻ ഇതിന് നിന്നേ പറ്റൂ.ഇത് കഴിഞ്ഞാൽ എന്താണ് വേണ്ടതെന്ന് ഈ അമ്മക്ക് അറിയാം." (ആ ഒരു വാക്കിന് ആദർശിൻറ മുഖം തിളക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു.) (കാർത്യായനി മകളെ മനസ്സില്ലാ മനസ്സോടെ അണിയിച്ചൊരുക്കി) കസവ് സാരിയും വട്ടം പൊട്ടും, കരിവളകളും അണിഞ്ഞ അവളെ കണ്ടാൽ ആരുമൊന്ന് നോക്കി പോവും അത്രക്ക് ചന്തം ആയിരുന്നു അവളെ കാണാൻ. (അവളേയും കൂട്ടി കാർത്യായനി മണ്ടപത്തിലേക്ക് നടന്നു.) ആഘോഷ തിമർപ്പില്ലാതെ കൊട്ടും കുരവയോടേയും അകമ്പടി ഇല്ലാതെ തന്നെ ആദർശ് മഹാദേവ് അളക നന്ദയുടെ കഴുത്തിൽ താലിചാർത്തി. (എല്ലാരിലും നിശബ്ദത തളം കെട്ടി നിന്നു.) നന്ദിയുടെ കഴുത്തിൽ ആദർശ് അണിഞ്ഞ താലി ഒരു കൊല കയർംആണെന്ന് പാവം അവൾ അറിഞ്ഞിരുന്നില്ല.

നേരം കടന്നു പോയി, മേഘങ്ങൾ ഇരുണ്ട് തുടങ്ങി രാത്രിയുടെ യാമങ്ങളിൽ അവൾ ഓർമ്മകളിലേക്ക് വഴുതി വീണു. (ഇന്നലെ വരെ കുഞ്ഞ് കുടിലിൽ അമ്മയോടൊപ്പം ആർത്തുല്ലസിച്ച് നടന്ന ആ പാവാടക്കാരി അല്ല ഇന്ന് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ പ്രശസ്ത ബിസിനസ് കാരനായ പ്രതാപ വർമ്മ തമ്പുരാന്റെയും സുമംഗല ദേവിയുടെയും മരുമകളാണ്.) എന്തോ ആദർശിൻറെ താലിക്ക് അർഹയല്ലെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു. ( ബാല്കണിയിലൂടെ വിദൂരതയീലേക്ക് നോക്കി ആലോചനയിൽ മുഴുകിയിരുന്നവളെഅതിൽ നിന്ന് ഉണർത്തിയത് ആദർശിൻറ ചെറിയമ്മ വാസുരിയുടെ ഉറക്കയുളള) "നന്ദേ..............." എന്ന വിളിയാണ്. ( തിടുക്കപ്പെട്ട് കണ്ണു തുടച്ചുകൊണ്ട് ഓടി ചെല്ലുമ്പോൾ വാസുരി അവരുടെ ശകാരം തുറന്ന് വിട്ടിരുന്നു.) വാസുരി :-" നീ എന്താടി ഇവിടുത്തെ കൊച്ചു തമ്പുരാട്ടി ആണെന്ന് വിചാരിച്ചു വിലസി ഇരിക്കുവാണോ....." (വാസുരി ഒന്ന് തറപ്പിച്ചു നോക്കിയിട്ട് തുടർന്നു.) "എന്നാ കേട്ടോടി കൊച്ചേ ആ സ്വപ്നം ഈ ജന്മം നടക്കില്ല... "

എല്ലാം കേട്ടുകൊണ്ട് കണ്ണീരോട്ംകൂടി ഒരു പ്രതിമ കണക്ക് നിൽക്കുന്ന നന്ദയുടെ അടുത്തേക്ക് ആദിത്യ വന്നത്. ( ആദർശിൻറ ജ്യേഷ്ഠനൻ ആനന്ദ് വർമ്മയുടെ ഭാര്യ ആണ് ആദിത്യ.) ആദിത്യ :- " ചെറിയമ്മ ഈ പാവത്തിനെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത്.ഈ കുട്ടി എന്ത് തെറ്റ് ചെയ്തു." (വാസുരിയുടെ മുഖം ചുവന്ന് ആളി കത്തി) വാസുരി :- "എന്നോട് ആജ്ഞാപിക്കാൻ മാത്രം വളർന്നോ നീ...... ഇന്ന് കേറി വന്ന ഒരു അടുക്കളക്കാരിക്ക് വേണ്ടി." (അലറി കൊണ്ട് പറഞ്ഞു) ആദിത്യ :-" ചെറിയമ്മേ മതി.." വാസുരി :- " ആദിത്യ നിന്റെ വക്കാലത്തൊന്നും വേണ്ട ഇപ്പം നീ പറഞ്ഞതോടെ നിർത്തികോളണം ഇവളോടുള്ള സഹതാപം. ഇത് പ്രതാപേട്ടൻ അറിഞ്ഞാൽ ബാക്കി ഉള്ളത് അറിയാമല്ലോ....." (അത് കേട്ടതും അത്രയും നേരം ധൈര്യം സംഭരിച്ച് നിന്ന അവൾ കരിയില പോലെ വിറക്കാൻ തുടങ്ങി.) ഒരു വാക്ക് പോലും മിണ്ടാതെ നന്ദയെ ദയനീയമായി ഒന്ന് നോക്കിയതിന് ശേഷം അവൾ നടന്നു നീങ്ങി. (എല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിൽക്കുവാരുന്നു നന്ദ. അവളിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു വന്നു. അപ്പോഴാണ് വാസുരിയുടെ നോട്ടം അവളിൽ എത്തി നിന്നത്.) വാസുരി :- "തമ്പുരാട്ടിയുടെ സ്വപ്നം കാണൽ കഴിഞ്ഞേൽ താഴോട്ട് വാ.....

അവിടെ നിനക്ക് കുറച്ചു പണിയുണ്ട്." (അവൾ ഒരക്ഷരം പോലും മിണ്ടാതെ അവർക്ക് പിന്നാലെ നടന്നു.) അവൾക്കായി അവിടെ കാത്തിരുന്നത് ഒരായിരം ജോലികൾ ആയിരുന്നു. (എല്ലാം പറഞ്ഞ് പോകാൻ ഇറങ്ങിയ വാസുരി തിരിഞ്ഞ് ഒന്ന് നിന്നു എന്നിട്ട് പറഞ്ഞു തുടങ്ങി) "പിന്നേടി കൊച്ചേ നീ നിന്റെ അമ്മയുടെ ജോലി കളഞ്ഞല്ലോ........ ഇനി വേലക്കാരിയായ് നീ ഉണ്ടല്ലോ........" (അവരൊന്ന് പരിഹസിച്ചു ചിരിച്ചോകൊണ്ട് അവിടം വിട്ടു പോയി.) എല്ലാം ഒരു ഇടിമിന്നൽ പോലെ കേട്ട് കൊണ്ട് നിശ്ചലമായി നിൽക്കാനേ അവൾക്ക് കഴിഞ്ഞൊള്ളു.അവളോടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകികൊണ്ടേയിരുന്നു. .ഇന്ന് തന്റെ ആദ്യരാത്രി ആണെന്നോ.. തന്റെ ഭർത്താവ് ഏവിടെയാണെന്നോ ഒന്നും തന്നെ അവളുടെ ചിന്തകളിലേക്ക് വന്നില്ല. മനസ് മുഴുവൻ ചെറിയമ്മയുടെ ചുട്ടു പൊള്ളിക്കുന്ന വാക്കുകൾ ആയിരുന്നു. ആരോടും ഒരു പരിഭവവും ഇല്ലാതെ അവളോരോ ജോലികളും ചെയ്തു കൊണ്ടേയിരുന്നു. ( അരിയാട്ടാൻ ആയി മാവും എടുത്ത് ആ കൂരാ കൂരിരുട്ടത്ത് ഇറങ്ങുമ്പോൾ പേടിച്ച് വിറക്കുന്നുണ്ടാരുന്നു അവളുടെ ചുണ്ടുകൾ .

എന്തെന്നില്ലാത്ത ധൈര്യം സംഭരിച്ച് ആ ആട്ടുകല്ലിനോടായി പറയാൻ തുടങ്ങി) "എന്റെ കല്ലേ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണോ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ. ഈ നട്ട പാതിരായിക്ക് ഇവിടെ ഇരിക്കുന്നത് തന്നെ എന്തോരം പേടിച്ചിട്ടാണെന്ന് അറീയുവോ....... അല്ലേ തന്നെ ജനിച്ച നാൾ തൊട്ട് സന്തോഷം എന്തെന്ന് അമ്മയുടെ തോരാത്ത കണ്ണീർ കണ്ടാണ് വളർന്നത്. എന്റെയും നിന്റെയും ഒക്കെ ജീവിതം ഒരുപോലെ ആണ് അല്ലേ..കല്ലേ........" ( അങ്ങനെ പദം പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആണ്) ഇരുട്ടിൽ നിന്നും "നന്ദേ........" എന്ന വിളി കേട്ടത്. തുടരും............ ഇത് എന്റെ ആദ്യത്തെ നോവൽ ആണ്. കുറേയേറെ തെറ്റുകൾ ഒക്കെ ഉണ്ട്. എല്ലാർക്കും ഇഷ്ടം ആയി എങ്കിൽ രണ്ട് വരി കുറിക്കുക.🙏🥰 രചന :- നൂറ

Share this story