ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )


മാളവിക മിസ്സ്.. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുന്നതിനൊപ്പം അവളുടെ ചുണ്ടുകളും മന്ത്രിച്ചു.. നമുക്കൊന്ന് നടന്നാലോ? വസിഷ്ഠ.. ശരി..
നീണ്ട ആളൊഴിഞ്ഞ ആ കോളേജ് വരാന്തയിലൂടെ അവർ രണ്ടുപേരും നടന്നു തുടങ്ങി.

ഞാനും അനന്തനും നല്ല സുഹൃത്തുക്കളെക്കാൾ ഉപരി ബന്ധുക്കളാണ്. ആ ബന്ധം ഞങ്ങൾ തിരിച്ചറിഞ്ഞത് ഇവിടെ എത്തിയതിനു ശേഷമാണെന്ന് മാത്രം. എന്റെ അമ്മാവന്റെ മകൻ ആണ് അനന്തൻ.

ക്രിസ്ത്യാനി ആയ ആന്റിയെ പ്രണയിച്ചത് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം അവനു നഷ്ടമായത് ബന്ധുബലമാണ്. ആരും കൂട്ടിനില്ലാതെ ജീവിച്ചതാണ് അവനും അമല ചേച്ചിയും ആനിയാന്റിയും.

താൻ അവനോട് ദേഷ്യപ്പെട്ടത് ഞാൻ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് സമാധാനിപ്പിക്കാൻ വേണ്ടി വന്നതും നിങ്ങളെ ആ അവസ്ഥയിൽ കണ്ടപ്പോൾ… മാളവിക പറഞ്ഞു നിർത്തി

മിസ്സ് വിചാരിക്കുന്ന പോലെ ഒന്നും ഇല്ല.
എനിക്കറിയാം കുട്ടി അനന്തനെ.. വർഷങ്ങളായി അറിയാം. ഇവിടെ ജോലി ചെയ്യുന്നത് മുതൽ.
അവനത്രയും പാഷൻ ആണ് അദ്ധ്യാപനം അതുകൊണ്ടാണ് അത്യാവശ്യം നല്ലൊരു ബിസിനസ് ഉണ്ടായിട്ടും അവൻ ഇവിടെ ജോലി ചെയ്യുന്നത്. പണത്തിനൊന്നും വേണ്ടിയിട്ടല്ല. അവന്റെ ഇഷ്ടവും സമാധാനവും മാത്രം നോക്കിയിട്ടാണ്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story