കൊതിപ്പിക്കുന്ന കൊഞ്ച് തീയല്‍

ഇന്ന് ഉച്ചയ്ക്ക് ഊണിനൊപ്പം കൊതിപ്പിക്കുന്ന കൊഞ്ച് തീയല്‍ ആയാലോ? ഈസി ആയി കൊഞ്ച് തീയല്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചെമ്മീന്‍ – 1/2 കിലോഗ്രാംചുവന്നുള്ളി – 15 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 1/2 സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 1
ചുവന്ന മുളകുപൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍
പെരുംജീരകം – 1/2 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
പുളി – ചെറു നാരങ്ങാ വലുപ്പത്തില്‍

തയാറാക്കുന്ന വിധം 

ആദ്യം ചെമ്മീന്‍ അര ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഒരു പാന്‍ അടുപ്പത്ത് വച്ച് ചെറിയ തീയില്‍ ചെമ്മീന്‍ വറുത്തെടുക്കുക. പിന്നീട് ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എല്ലാം കൂടെ വഴറ്റി എടുക്കുക. അതിനുശേഷം തക്കാളി ചേര്‍ക്കുക. തേങ്ങ വറത്തെടുത്ത ശേഷം വെണ്ണ പോലെ അരച്ചെടുക്കുക. വേറൊരു പാനില്‍ ചെമ്മീന്‍ ഫ്രൈ ചെയ്തെടുക്കുക.

ഉള്ളി വഴറ്റിയതിലേക്കു പൊടികള്‍ ചേര്‍ത്തു മൂപ്പിക്കുക. അതിലേക്ക് അരച്ചു വച്ച തേങ്ങ ചേര്‍ത്തുകൊടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. പുളി പിഴിഞ്ഞ് ഒഴിക്കുക. അതിലേക്കു ഫ്രൈ ചെയ്തു വച്ച കൊഞ്ച് ചേര്‍ത്തു ചെറിയ തീയില്‍ എണ്ണ തെളിയുന്നതുവരെ വേവിക്കുക. രുചികരമായ കൊഞ്ച് തീയല്‍ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News