ശാസ്താംകോട്ട തടാകത്തിൽ ഇരുമ്പിന്റെ അളവ് കൂടുതൽ; സിഡബ്ലിയൂആർഡിഎമ്മിന്റെ പഠനം

sasthamkotta
SHARE

ശാസ്താംകോട്ട തടാകത്തിൽ ഇരുമ്പിന്റെ അളവ് കൂടുതൽ എന്ന് റിപ്പോർട്ട്. തടാകത്തിലെ ചില സ്ഥലങ്ങളിലെ ജലത്തിൽ ഇരുമ്പിന്റെ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയതായി കോഴിക്കോട് ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തിന്റെ പഠനം. 

തടാകജലത്തിന്റെ നിറംമാറ്റത്തെപ്പറ്റിയുള്ള പരാതികളെത്തുടർന്നാണ് തടാകത്തിലെ പലയിടങ്ങളിൽ നിന്നായി പതിനൊന്ന് സാംപിളുകൾ ശേഖരിച്ച് സിഡബ്ലിയൂആർഡിഎം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.എസ്. ഹരികുമാറിന്റെ മേൽനോട്ടത്തിൽ പഠനം നടത്തിയത്. ഈ പഠനത്തിലാണ് തടാകത്തിലെ ചില ഭാഗങ്ങളിൽ ഇരുമ്പിന്റെ അളവ് കൂടുതൽ ആണെന്ന റിപ്പോർട്ട്‌ വരുന്നത്. എന്നാൽ ഇരുമ്പ് ഒഴികെയുള്ളവയെല്ലാം ശുദ്ധജലത്തിന് സ്വീകാര്യമായ മാനദണ്ഡങ്ങളിലാണെന്നും അധികൃതർ പറഞ്ഞു. നൈട്രേറ്റ്, ഫോസ്ഫേറ്റ് അജൈവ പോഷകങ്ങളും  പതിവ് നിരീക്ഷണ കാലയളവിൽ കണ്ടെത്തിയതിനെക്കാൾ ഉയർന്നിട്ടുണ്ട്. സാംപിളുകളിൽ സൂക്ഷ്മജീവികളുടെ മലിനീകരണം നിരീക്ഷിക്കുകയും ചില സാമ്പിളുകളിൽ ഇ-കോളിയുടെ സാന്നിധ്യം കാണിക്കുകയും ചെയ്തു. 

മൺസൂണിന് മുൻപുള്ള മഴയും അനുബന്ധ ചെളി പ്രവാഹവും ഇത്തരം കാര്യങ്ങളിലേക്ക് നയിക്കാം. ഇരുമ്പിന്റെ ഉയർന്ന അളവ് ജലത്തിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ഇതിന്റെ ഉറവിടം അടുത്തുള്ള നെൽവയലുകളിൽ നിന്നോ വളരെ വിശദമായ പഠനം ആവശ്യമായ മറ്റ് സ്രോതസ്സുകളിൽ നിന്നുമോ ആകാം. എന്നാൽ ഏപ്രിൽ ആദ്യവാരം എടുത്ത സാംപിളുകളിൽ ഇരുമ്പിനെ സാന്ദ്രത പരിധിക്കുള്ളിൽ ആയിരുന്നു. ഇരുമ്പ് ഒരു വിഷലോഹം അല്ലെന്നും രുചിയും നിറവും മാറും എന്നതും സൗന്ദര്യ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതുമാണ് ദോഷമൊന്നും ഡോക്ടർ പി.എസ് ഹരികുമാർ പറഞ്ഞു. സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് റിപ്പോർട്ട് ഉടനെ കൈമാറും.

MORE IN KERALA
SHOW MORE