ലക്ഷത്തിൽ ഒന്നുമാത്രം; കടലിൽ നിന്നും വലയിൽ കുടുങ്ങി അപൂർവ ‘നീല’ കൊഞ്ച്

rare-fish-new
SHARE

ലക്ഷത്തിൽ ഒന്നേ കാണൂ ഇത്തരത്തിലൊന്ന് എന്ന് പറയുന്നതുപോലെ ഒരു അപൂർവ നിധിയാണ് മൽസ്യത്തൊഴിലാളിയെ തേടിയെത്തിയത്. സ്കോട്‌ലൻഡിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ റിക്കി ഗ്രീൻഹോവ് എന്ന 47കാരനാണ് അപൂർവ നീല കൊഞ്ചിനെ ലഭിച്ചത്. മത്സ്യങ്ങൾക്കൊപ്പം വലയിൽ കുടുങ്ങിയതായിരുന്നു കൊഞ്ച്. ലക്ഷത്തിൽ ഒരെണ്ണത്തിന് മാത്രമാണ് ഈ അപൂർവ നിറം ഉണ്ടാവുക. 

അപൂർവമായതുകൊണ്ട് തന്നെ മാക്ഡഫ് അക്വേറിയം അധികൃതരെ വിവരമറിയിച്ചു. അവർ ആവശ്യപ്പെടുകയാണെങ്കിൽ നീല കൊഞ്ചിനെ അക്വേറിയത്തിന് കൈമാറും. അവർക്ക് വേണ്ടെങ്കിൽ ഇതിനെ കടലിലേക്ക് തന്നെ തിരികെ വിടാനാണ് തന്റെ തീരുമാനമെന്നും റിക്കി ഗ്രീൻഹോവ് വ്യക്തമാക്കി. 

നീല കൊഞ്ചുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ജനിതകപരമായ തകരാർ മൂലമാണ് കൊഞ്ചുകൾക്ക് നീല നിറം ലഭിക്കുന്നതെന്ന് കണക്റ്റിക്കട്ട് സർവകലാശാലയിലെ പ്രൊഫസറായ റൊണാൾഡ് ക്രിസ്റ്റൻസെൻ 2005ൽ കണ്ടെത്തിയിരുന്നു. മറ്റു കൊഞ്ചുകളിൽ നിന്നും നിറവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇരപിടിയന്മാർക്ക് ഇവയെ വേഗത്തിൽ കണ്ടെത്താനാവും. നീല കൊഞ്ചുകളുടെ എണ്ണം കുറയുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...