ADVERTISEMENT

സ്കോട്‌ലൻഡിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ വ്യക്തിക്ക് കിട്ടിയത് അപൂർവ നിറത്തിലുള്ള നീല കൊഞ്ച്. റിക്കി ഗ്രീൻഹോവ് എന്ന 47കാരനാണ് അപൂർവ നിറമുമുള്ള നീല കൊഞ്ചിനെ ലഭിച്ചത്. മത്സ്യങ്ങൾക്കൊപ്പം വലയിൽ കുടുങ്ങിയതായിരുന്നു കൊഞ്ച്.  ഇതാദ്യമായാണ് കടലിൽനിന്നും അപൂർവമായ ഒരു ജീവിയെ ലഭിക്കുന്നതെന്ന് റിക്കി ഗ്രീൻഹോവ്  വ്യക്തമാക്കി. ലക്ഷത്തിൽ ഒരെണ്ണത്തിന് മാത്രമാണ് ഈ അപൂർവ നിറം ഉണ്ടാവുക. 

അപൂർവമായതുകൊണ്ട് തന്നെ മാക്ഡഫ് അക്വേറിയം അധികൃതരെ വിവരമറിയിച്ചു. അവർ ആവശ്യപ്പെടുകയാണെങ്കിൽ നീല കൊഞ്ചിനെ അക്വേറിയത്തിന് കൈമാറും. അവർക്ക് വേണ്ടെങ്കിൽ ഇതിനെ കടലിലേക്ക് തന്നെ തിരികെ വിടാനാണ് തന്റെ തീരുമാനമെന്നും റിക്കി ഗ്രീൻഹോവ് വിശദീകരിച്ചു. അപൂർവ ജീവിയാണിത് അത്കൊണ്ടു തന്നെ അതിനെ ചെറിയൊരു ചില്ലുകൂട്ടിലിട്ട് വളർത്താൻ ഉദ്ദേശ്യമില്ല. റിക്കി ഗ്രീൻഹോവ് നീല കൊഞ്ചിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു.

നീല കൊഞ്ചുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ജനിതകപരമായ തകരാർ മൂലമാണ് കൊഞ്ചുകൾക്ക് നീല നിറം ലഭിക്കുന്നതെന്ന് കണക്റ്റിക്കട്ട് സർവകലാശാലയിലെ പ്രൊഫസറായ റൊണാൾഡ് ക്രിസ്റ്റൻസെൻ 2005ൽ കണ്ടെത്തിയിരുന്നു. മറ്റു കൊഞ്ചുകളിൽ നിന്നും നിറവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഇരപിടിയന്മാർക്ക് ഇവയെ വേഗത്തിൽ കണ്ടെത്താനാവും. നീല കൊഞ്ചുകളുടെ എണ്ണം കുറയുന്നതിന് ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. നീല കൊഞ്ചുകളെ കണ്ടെത്തുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് പലരുടെയും വിശ്വാസം. അതിനാൽ ഇവയെ പിടികൂടിയാലും അധികമാരും ഭക്ഷണമാക്കാറില്ല.

English Summary: ‘One in a million’: Fisherman finds blue lobster, shares pics. Images go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com