കൊഞ്ച് റോസ്റ്റ്

ഇന്ന് നമുക്ക് വളരെ സ്വാദിഷ്ട്ടമായ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കാം …ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൊഞ്ച് -ഒരു കിലോ
സവാള -രണ്ടെണ്ണം
ചെറിയ ഉള്ളി -ആറു എണ്ണം
തക്കാളി -രണ്ടെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി-അഞ്ചല്ലി അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക്-എട്ടെണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം
ജീരകം -ഒരു നുള്ള്
മുളക് പൊടി -ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടിസ്പൂണ്‍
പെരുംജീരകം ചൂടാക്കി പൊടിച്ചത് -ഒരു ടിസ്പൂണ്‍
കുരുമുളക് പൊടി -ഒരു ടിസ്പൂണ്‍
മഞ്ഞൾപ്പൊടി -അര ടിസ്പൂണ്‍
ഉപ്പ് ,കറിവേപ്പില,വെളിച്ചെണ്ണ ,മല്ലിയില – അവശ്യത്തിന്

ആദ്യം തന്നെ കൊഞ്ച് നന്നായി വൃത്തിയാക്കി എടുത്തിട്ട് അല്പം മഞ്ഞപൊടിയും ആവശ്യത്തിനു ഉപ്പും അര ടിസ്പൂണ്‍ മുളക് പൊടിയും അല്പം വെള്ളവും ചേര്‍ത്ത് ഇരുപതു മിനിറ്റ് വേവിച്ചു എടുക്കുക.
അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ഒരു നുള്ള് ജീരകം( നല്ല ജീരകം ആണ് ) ഇട്ടു പൊട്ടിക്കുക …കറിവേപ്പില ചേര്‍ക്കുക …ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു ഒന്ന് വഴറ്റുക ഇതിന്റെ പച്ചമണം പോയശേഷം ചുവന്നുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴട്ടാം ശേഷം നീളത്തില്‍ കനം കുറച്ചു അരിഞ്ഞ സവാള ചേര്‍ക്കാം ഒരു അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേര്‍ത്ത് കൊടുത്തു ഇതൊന്നു ബ്രൌണ്‍ നിറം ആകും വരെ വഴറ്റുക..ഇനി ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് വഴട്ടാം ..അതിനുശേഷം മുളക് പൊടിയും, മല്ലിപോടിയും , കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കാം ഒരു നുള്ള് വെള്ളം ഒഴിച്ച് ഒന്ന് മൂടിവച്ച് വേവിക്കാം തക്കാളി വെന്തു മസാല പരിവം ആകുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന കൊഞ്ച് ചേര്‍ത്ത് ഇളക്കാം ..ഇതൊന്നു നന്നായി ഇളക്കി വെള്ളം നന്നായി വലിഞ്ഞ ശേഷം ഇതിലേയ്ക്ക് പെരും ജീരകം പൊടിച്ചതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം ..കൊഞ്ച് റോസ്റ്റ് റെഡി !

ഇതുണ്ടാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്..ചോറിന്റെ ഒപ്പവും ചപ്പാത്തിയ്ക്കു ഒപ്പം ഒക്കെ കഴിക്കാവുന്നതാണ്..എല്ലാവരും ഇതുണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഈ റെസിപ്പി ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മട്ടന്‍ ബിരിയാണി ഉണ്ടാക്കാം