QUOTES ON #ചെമ്പകം

#ചെമ്പകം quotes

Trending | Latest
24 MAY 2020 AT 17:24

നീ എന്നിൽ വിരിഞ്ഞ
ചെമ്പകപ്പൂവായിരുന്നു
തീ വെയിലിന്റെ നിറമേറ്റ
മണമുള്ള പൂവ്...
അതിനാലാവണം,
ഇന്നും നിൻ മണമുള്ള
ഓർമ്മച്ചൂടിൽ
എന്റെ കരളു പൊള്ളുന്നത്...

-


19 APR 2021 AT 17:38

നിലാവൊളി പടർത്തിയെൻ ഹൃത്തിൽ
വിരിഞ്ഞൊരു രക്തനക്ഷത്രമേ...
നിന്നിൽ നിറഞ്ഞുതൂവീടുമീ മധുരമാം മധുവെൻറ
പ്രണയ നീരുറവയല്ലേ...
തേനൂറി നില്ക്കുനിൻ ഇതളിൽ
ചുംബിച്ചോമനിക്കാനെത്തിടും മാരുതൻ
നെഞ്ചിലായി..
നീയൊരു പ്രണയവസന്തം നിറയ്ക്കുമോ..?

-


25 JUL 2022 AT 20:32

നനുത്ത മഴയിൽ വികാരത്തിന്റെ തണുത്ത ഇടനാഴികളിലൂടെ ഞാൻ നിന്റെ ഓർമ്മകളുമായി മെല്ലെ നടന്നു നീങ്ങി.....

വശ്യത നിറഞ്ഞ നിൻ ചിരി ഒരിളം കാറ്റുപോലെ എൻ സിരകളെ തഴുകിയുണർത്തി.....

നിന്നിലെ ഗന്ധം നിലാവള്ളികളിലൂടെ പടർന്ന് എന്നിലേക്ക് ഒഴുകിയെത്തി....

ചെമ്പകപൂവിന്റെ മാദക ഗന്ധം സിരകളെ തഴുകിയുണർത്തി ...

പ്രണയം ദാഹിക്കുന്ന
ഓർമകളുടെ നനുത്ത രാത്രികളിൽ ഞാൻ നിന്നിലേക്ക് പറന്നടുത്തു..

ചുംബിച്ചിരുന്നു ഞാൻ.....
നിൻ... മൃദുലമാം..വിരൽ... തുമ്പിൽ..

-



നീ ചൂടാറുള്ള ചെമ്പകത്തിന്റ ഭംഗി
എനിക്ക് കാണാൻ കഴിഞ്ഞത്
നിന്റെ കാർകൂന്തലിന്റെ അഴകിലാണ്
നിന്റെ മുടിയിഴകളുടെ ഭംഗിയിലാണ്
ചെമ്പകപൂവിനു പോലും അതിന്റ
ഭംഗി കാണിക്കാൻ ആവുന്നത്

-


1 MAR 2019 AT 10:59

എൻ ഉള്ളിൽ വിരിഞ്ഞ
പ്രണയത്തിന് എന്നും
ചെമ്പകപ്പൂവിൻ
സുഗന്ധമായിരുന്നു...

-


27 OCT 2020 AT 15:14

.....

-


15 JAN 2019 AT 12:47

പഴമയുറങ്ങുന്ന ഓരോ
അമ്പലപ്പറമ്പിലും ചിരി
തൂകി പരിമളം പരത്തി
നിൽകാറുണ്ട് ; ഇന്നലെയുടെ
കുഞ്ഞ് ചെമ്പകപ്പൂക്കൾ...

-


17 APR 2021 AT 10:36

ചന്ദനമണിയും ചെമ്പകപ്പൂവിതൾ
ഇന്ദീവരമിഴിയവളുടെ കൂന്തലിൽ
ചന്തംതികഞ്ഞൊരുകണിയായി..

-


11 AUG 2020 AT 12:40

ഇന്നെൻ്റെ തൊടിയിലെ
ചെമ്പകം ചിരിച്ചത്
കാണാതെ അറിയാതെ
എന്നിലെ മനുഷ്യൻ മരിച്ചിരിക്കുന്നൂ.......

-


27 JUL 2022 AT 16:29

--------

-